hybrid cannabis seized 
Kerala

ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ നാലു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കസ്റ്റംസിന്റെ വന്‍  ലഹരി വേട്ട. ഓണം ലക്ഷ്യമിട്ട് എത്തിച്ച നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തൃശൂര്‍ പൊറത്തിശ്ശേരി സ്വദേശി സെബി പിടിയിലായി.

മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട് കൊച്ചി വഴി വന്‍തോതില്‍ ലഹരി കടത്താന്‍ സാധ്യതയുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്‌സൈസും കേന്ദ്ര ഏജന്‍സികളും പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു. ഈ പരിശോധനകളുടെ തുടര്‍ച്ചയായിട്ടാണ് പുലര്‍ച്ചെ മലേഷ്യയില്‍ നിന്നെത്തിയ ഭക്ഷ്യപായ്ക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച കഞ്ചാവ് പിടികൂടുന്നത്.

Customs conducts massive drug bust in Nedumbassery. Hybrid cannabis worth Rs 4 crore seized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT