Vellappally Natesan 
Kerala

'എനിക്ക് പാര്‍ലമെന്ററി മോഹമില്ല, അങ്ങനെയുണ്ടെന്ന് തോന്നിയാല്‍ ഊളമ്പാറയ്ക്ക് അയക്കണം': വെള്ളാപ്പള്ളി നടേശന്‍

അറിവും തിരിച്ചറിവുമുള്ള ആളുകള്‍ പലരും ആനുകൂല്യങ്ങള്‍ വാങ്ങിക്കൊണ്ടുപോകുമ്പോള്‍ നമ്മള്‍ക്ക് വെറുതെ നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂവെന്ന് വെള്ളാപ്പള്ളി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തനിക്ക് പാര്‍ലമെന്ററി വ്യാമോഹമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.' പാര്‍ലമെന്ററി മോഹം വരുമ്പോഴാണ് നമ്മുടെ നടു വളയുന്നത്. ഇത്രയും പ്രായമുള്ള എനിക്ക് പാര്‍ലമെന്ററി മോഹമുണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഊളമ്പാറയിലേക്ക് അയക്കുകയാണ് വേണ്ടത്.' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പത്മഭൂഷണ്‍ ലഭിച്ച വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി കോട്ടയം യൂണിറ്റ് നല്‍കിയ ആദരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മളിരിക്കുന്ന കസേരയോട് നീതി പുലര്‍ത്തുകയാണ് വേണ്ടത്. ഈ കസേരയിലിരുന്നുകൊണ്ട് മറ്റൊരു കസേര മോഹിച്ചാല്‍ സംഘടന നന്നാകില്ല. തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് ലഭിച്ച പുരസ്‌കാരമാണ്. മൈക്രോഫിനാന്‍സ് എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ പ്രവര്‍ത്തനത്തിനാണ് തനിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച'തെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'30 കൊല്ലങ്ങള്‍ക്ക് മുമ്പ് ഈഴവര്‍ക്ക് ഒരു പട്ടിയുടെ പരിഗണനയെങ്കിലും ലഭിച്ചിരുന്നോ?. ഞാന്‍ വന്നതിനു ശേഷമാണ് പട്ടിയല്ല, മനുഷ്യനാണ് എന്ന പരിഗണന വരുന്നത്. ഈ 30 കൊല്ലം കൊണ്ടാണ് മാറ്റം വന്നത്. അല്ലാതെ ആര് എന്തു പരിഗണനയാണ് നല്‍കുന്നത്. കോട്ടയത്ത് ഈഴവനായി ഒരു എംഎല്‍എ മാത്രമാണുള്ളത്. വി എന്‍ വാസവന്‍ മാത്രം.' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും കൃത്യമായി ലഭിച്ചിരുന്നില്ല. ഇതേപ്പറ്റി അറിവും തിരിച്ചറിവുമുള്ള ആളുകള്‍ പലരും ഇതേപോലുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊണ്ടുപോകുമ്പോള്‍ നമ്മള്‍ക്ക് വെറുതെ നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂ. ഇത് ചോദിച്ചാല്‍ ജാതി പറഞ്ഞെന്നായി. പിന്നെ ഗുരുദേവനെ മുന്നില്‍ നിര്‍ത്തി നമ്മളെ തകര്‍ത്താനും തളര്‍ത്താനുമാണ് ശ്രമിക്കുന്നത്. എന്തായാലും നമുക്ക് ആരോടും വിദ്വേഷം വേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

SNDP Yogam General Secretary Vellappally Natesan says he has no parliamentary ambitions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

ഭര്‍ത്താവിന്റെ ക്രൂര പീഡനം: നാല് മാസം ഗര്‍ഭിണിയായ ഡല്‍ഹി പൊലീസ് കമാന്‍ഡോ കൊല്ലപ്പെട്ടു

ജീത്തു ജോസഫിന്റെ ആവറേജ് ത്രില്ലർ; 'വലതുവശത്തെ കള്ളൻ'- റിവ്യൂ

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്ത് ബിജെപി; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനിമോള്‍ക്ക് വിജയം

ബിഎസ്എൻഎല്ലിൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ, ബിടെക്, സിഎ, സിഎംഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT