സുരേഷ് ഗോപി  
Kerala

തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ല; എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിക്കില്ല; സുരേഷ് ഗോപി

ആലപ്പുഴയാണ് ഏറ്റവും അനുയോജ്യം എന്നാണ് അന്നും ഇന്നും പറയുന്നത്. ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ തൃശൂരിന്റെ തണ്ടെല്ല് പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും. തൃശൂരിന് തന്നെ വേണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . അതിന് പല കാരണങ്ങളുണ്ട്. അത് ഒരു സ്വപ്‌നമായിട്ടാണ് അവതരിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

അങ്ങനെ ഒരു കാര്യം അവതരിപ്പിച്ചതിന് എത്രമാത്രം അവഹേളനമാണ് താന്‍ നേരിട്ടത്. ഇലക്ഷന് മുന്‍പായിരുന്നു അങ്ങനെ ഒരു കാര്യം പറഞ്ഞത്. അത് പറഞ്ഞതിന് പിന്നാലെ അന്നും ജയിച്ചില്ല, രണ്ടാമതും ജയിച്ചില്ല. മൂന്നാം തവണ ജയിച്ചപ്പോള്‍ അത് എവിടെ എന്ന് ചോദിക്കുന്നത് എന്ത് തരമാണെന്നും സുരേഷ് ഗോപി ചോദിച്ചു. ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് വ്യക്തികളല്ല, രാഷ്ട്രീയക്കാരാണ്. പാലിയേക്കര വഴി പാലക്കാടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്. അതിനാണ് അവഹേളിച്ചത്. ഡല്‍ഹി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയിലെത്തിയപ്പോഴത് ഡല്‍ഹി മെട്രോ അല്ല, ആര്‍ആര്‍ടി ആയിരുന്നു. ഇപ്പോഴും സ്വപ്‌നം തന്നെയാണ് ആ പദ്ധതി. കേരള സര്‍ക്കാര്‍ ഡിപിആര്‍ തന്നാല്‍ അത് സാധ്യമാക്കും.ഗുരുവായൂര്‍ പൊന്നാനി ആര്‍ആര്‍ടിഎസിന് തുരങ്കം വച്ചത് വിഘടനവാദികളാണെന്നും സുരേഷ് ഗോപി പറഞ്ഞു.

എയിംസിന്റെ കാര്യത്തിലായാലും അത് സംസ്ഥാനത്തിന് മൊത്തം ഗുണകരമാകുന്ന സ്ഥലത്താവണം നിര്‍മിക്കേണ്ടത്ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും അടിതെറ്റിക്കിടക്കുന്നത്. എയിംസ് ഇടുക്കിയില്‍ സാധ്യമല്ല. അവിടെ ഭൂമിശാസ്ത്രപരമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ആലപ്പുഴയാണ് ഏറ്റവും അനുയോജ്യം എന്നാണ് അന്നും ഇന്നും പറയുന്നത്. ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ തൃശൂരിന്റെ തണ്ടെല്ല് പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും. തൃശൂരിന് തന്നെ വേണം. ഒരു പോരാളിയെ പോലെ നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടും. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യര്‍ത്ഥിച്ചു വരില്ല. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യര്‍ത്ഥിച്ചു വരില്ല. കോര്‍പ്പറേഷന്‍ സ്റ്റേഡിയ നവീകരണം സ്വകാര്യ ഏജന്‍സിയെ ഒഴിവാക്കാന്‍ രണ്ടു കോടി മടക്കി നല്‍കാം. 20 പേര്‍ അതിന് തയ്യാറായാല്‍ മതി. അതില്‍ ഒരു വിഹിതം താന്‍ നല്‍കാം. തൃശ്ശൂരുകാര്‍ എംപിയുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തും. ബിജെപിയുടെ കൗണ്‍സില്‍ ആണ് എത്തുന്നതെങ്കില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ അവരുടെ നടുവൊടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത തുക നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. 19 കോടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

I will not seek votes in 2029 without laying the foundation stone for AIIMS; Suresh Gopi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം

ഉറങ്ങിയിട്ടും ഉറക്കം തീരുന്നില്ല, ശരീരത്തിൽ ഇരുമ്പിന്റെ അഭാവം തിരിച്ചറിയാതെ പോകരുത്

വെളുത്തുള്ളി തൊലി കളയാന്‍ ഇനി മിനിറ്റുകള്‍ മാത്രം

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ എത്തുന്നു; ശനിയാഴ്ച മുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 596 lottery result

SCROLL FOR NEXT