ഫയല്‍ ചിത്രം 
Kerala

ഇടുക്കിയും തുറക്കുന്നു; സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം ഒഴുക്കിവിടും; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടും തുറക്കും. രാവിലെ 10 ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 40 ക്യുമെക്‌സ് നിരക്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശിച്ചു.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2399.40 അടിയായിട്ടുണ്ട്.

നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പും ഉയരുകയാണ്. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 141 അടിയിലെത്തി. രാവിലെ 5.30 ഓടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ എട്ടുമണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട് രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റ്, തൊഴിലാളി യൂണിയനുകളും മാറി: സിജെ ജോര്‍ജ്

'മോശം ബൗളിങ്, ക്യാച്ചുകൾ കൈവിടുന്ന ഫീൽഡർമാരും!'

'94-ാം വയസിലും സംവിധായകൻ'; പ്രശസ്ത ഫിലിംമേക്കർ സിം​ഗീതം ശ്രീനവാസ റാവു അന്തരിച്ചു

എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ: അറസ്റ്റിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും