പൊലീസ് മീഡിയ സെന്റര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയില്‍നിന്ന്‌ 
Kerala

കുതിച്ചെത്തി നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍, മറ്റൊരു ബൈക്കില്‍ കയറി യാത്രക്കാരന്‍! - വിഡിയോ

അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി കുടുങ്ങിയത് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി കുടുങ്ങിയത് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍! ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി കാര്യമായ പരിക്കൊന്നുമേല്‍ക്കാതെ മറ്റൊരു ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു. 

കട്ടപ്പന വെള്ളായാംകുടിയിലാണ് അപകടം നടന്നത്. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ച ആള്‍ പുറത്താണ് വീണത്.

വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു. കെഎസ് ഇബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്‌നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെ ബൈക്ക് പുറത്തെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന