എംജെ സെബാസ്റ്റ്യൻ 
Kerala

നിങ്ങളാരെങ്കിലും സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിണറായിയെ അടിച്ചേനെ; വിവാദ പരാമര്‍ശവുമായി എംഎല്‍എ

പാലായില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിവാദപരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ എംജെ സെബാസ്റ്റ്യൻ. ജലനിധി കുടിവെള്ള പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതി നടന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദ പരാമര്‍ശം. നിങ്ങള്‍ സഭയിലുണ്ടായിരുന്നെങ്കില്‍ പിണറായിയെ അടിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. 'ഇത് തികച്ചും നിലനില്‍പ്പിന്റെ പോരാട്ടമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം എനിക്ക് ഇന്നും മനസിലാകുന്നില്ല. വന്‍ അഴിമതിയാണ് ജലനിധി പ്രൊജക്ടിന്റെ ഭാഗമായി നടന്നത്. ഞാന്‍ പെട്ടന്ന് എല്ലാ കാര്യങ്ങളും പഠിക്കുന്നയാളാണ്. ഇക്കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിങ്ങളാരെങ്കിലും നിയമസഭയില്‍ ഒരംഗമായിട്ട് ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ?. 44000 കോടി വരുന്നതാണ് ജലനിധി പ്രൊജക്ട്. 420 പ്രൊജക്ടുകളാണ് അതില്‍ ഉള്ളത്. അതില്‍ വലുത് പാലാ- പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ പ്രൊജക്ടുകളാണ്. എന്നാല്‍ അത് ഇന്നും പൂര്‍ത്തികരിക്കാതെ കിടക്കുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ അനാസ്ഥയാണ്'- അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

'യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണം'; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

‘സൂപ്പർ ഡീലക്സിന്’ ശേഷം വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന്

'ഇരട്ടത്താപ്പ് കാണിക്കാൻ പാടുണ്ടോ ? ഡൽഹിയിൽ കണ്ട അതേ കാഴ്ചകൾ ഇവിടെയും; എല്ലാവരും ഇതിനെതിരെ ശബ്ദമുയർത്തണം'