പ്രതീകാത്മക ചിത്രം 
Kerala

സീറ്റില്ലെങ്കിൽ  രഹസ്യബന്ധം അങ്ങാടിപ്പാട്ടാക്കും ; കോൺ​ഗ്രസ് നേതാവിന് വനിതാ നേതാവിന്റെ ഭീഷണി, ഓഡിയോ ക്ലിപ്പ് പുറത്ത്

സീറ്റിന് വേണ്ടി എ-ഐ ​ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് പിടിവലിയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൽസരിക്കാൻ സീറ്റ് വാങ്ങി നൽകിയില്ലെങ്കിൽ  നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് ഭീഷണി. കോഴിക്കോട്ടെ പ്രമുഖ കോൺ​ഗ്രസ് നേതാവിനെതിരെയാണ് വനിതാ നേതാവ് ഓഡിയോ സന്ദേശം അയച്ചത്. ജില്ലയിലെ പ്രമുഖ നേതാവിന് അയച്ച ഓഡിയോ ക്ലിപ്പ്  ഇപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രുപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

സീറ്റിന് വേണ്ടി എ-ഐ ​ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് പിടിവലിയിലാണ്. ഇതിനിടെയാണ് പ്രമുഖ നേതാവിന് ഭീഷണി സന്ദേശം എത്തിയത്. ഇദ്ദേഹം ഐ ​ഗ്രൂപ്പിൽപെട്ടയാളാണെന്നാണ് സൂചന. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവെക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. 

സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം കാരണമാണ് വനിതാ നേതാവിന്റെ പ്രതികരണം. സംഭവത്തിൽ അവർ ഖേദം അറിയിച്ചതായും ആരോപണവവിധേയനായ നേതാവ് പറഞ്ഞു. തർക്കങ്ങളിലും ഭീഷണികളിലും പെട്ട്  കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായിരിക്കുകയാണ്. അതിനിടയിലാണ് പുതിയ തലവേദനയായി ഓഡിയോ ക്ലിപ്പ് പുറത്തായത്.  അതേസമയം കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'