എംവി ജയരാജന്‍ 
Kerala

MV Jayarajan: ദൈവം ഒന്നെന്നുണ്ടെങ്കില്‍ അത് സിപിഎമ്മാണെന്ന് എംവി ജയരാജന്‍

ഏതുനേതാവായാലും ഏത് വ്യക്തിയായാലും അവര്‍ പാര്‍ട്ടിക്ക് നല്‍കിയ സംഭവാന വിലപ്പെട്ടതാണ്. എന്നാല്‍ പാര്‍ട്ടിയാണ് വലുത്. അങ്ങനെ ചിത്രീകരിക്കപ്പെട്ട നേതാവിന്റെ അഭിപ്രായവും ഇതാണ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ദൈവമൊന്നുണ്ടെങ്കില്‍ അത് സിപിഎം ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ശ്രീനാരായണ ഗുരു പറഞ്ഞത് അന്ന വസ്ത്രാദികള്‍ ഒട്ടും മുട്ടാതെ നല്‍കുന്നത് ദൈവമാണെന്നാണ്. ജനങ്ങള്‍ക്ക് അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടി തന്നെയാണ് അവര്‍ക്ക് ദൈവമെന്നും എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

'ശ്രീനാരായണ ഗുരു നീ ഒന്നുതന്നെ നമുക്ക് തമ്പുരാന്‍ എന്നുപറയുന്നത്; അന്നവും വസ്ത്രവും ഒട്ടുംമുടങ്ങാതെ തരുന്നവര്‍ ആരാണോ, അവരാണ് തമ്പുരാന്‍. എന്നുപറഞ്ഞാല്‍ രാജ്യത്ത് കമ്യൂണിസ്റ്റുകാരാണ് വ്യക്തികള്‍ അടങ്ങുന്ന കൂട്ടായ്മയാണ് അന്നവും വസ്ത്രത്തിനും വേണ്ടി പൊരുതുന്നത്. അവരുടെ മുന്‍പാകെ വ്യക്തികള്‍ എന്നുള്ളത് നിസ്സാരന്‍മാര്‍'.

'എന്നെ പറ്റി ഒരാളും ദൈവവുമായി പറയാന്‍ പാടില്ലെന്നാണ് ഗുരു പറഞ്ഞത്. ശ്രീനാരായണ ഗുരുവിനെക്കാള്‍ വലിയൊരു മഹാന്‍ വേറെ പറയാന്‍ നമുക്കുണ്ടോ. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ദൈവമായി ചിത്രികരിച്ചപ്പോള്‍ താന്‍ ഒരു സാധാരണ മനുഷ്യന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഏതുനേതാവായാലും ഏത് വ്യക്തിയായാലും അവര്‍ പാര്‍ട്ടിക്ക് നല്‍കിയ സംഭവാന വിലപ്പെട്ടതാണ്. എന്നാല്‍ പാര്‍ട്ടിയാണ് വലുത്. അങ്ങനെ ചിത്രീകരിക്കപ്പെട്ട നേതാവിന്റെ അഭിപ്രായവും ഇതാണ്' - എംവി ജയരാജന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

SCROLL FOR NEXT