kerala highcourt ഫയൽ
Kerala

കോടതി പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണം: ഹൈക്കോടതി

കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം. എന്നാല്‍ ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയെ തൊട്ടുപിന്നാലെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ആലപ്പുഴ രാമങ്കരി കോടതിയില്‍ അഭിഭാഷകന്റെ അറസ്റ്റിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. ഇത്തരം വിഷയങ്ങളിലെ പരാതി പരിഹാരത്തിന് സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കോടതി പരിസരമെന്നാല്‍ കോടതി ഹാള്‍ മാത്രമല്ല, ക്വാര്‍ട്ടേഴ്‌സുകള്‍ ഒഴികെയുള്ള വസ്തുവകകള്‍ ഉള്‍പ്പെടും. കോടതിയുടെ പ്രവര്‍ത്തനസമയത്താകും മാര്‍ഗരേഖ ബാധകമാകുക എന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്വമേധയാ അല്ലെങ്കില്‍ അഭിഭാഷകന്‍ മുഖേന കീഴടങ്ങാനെത്തുന്നവരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നതിനു കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം. ദീര്‍ഘനാള്‍ ഒളിവിലായിരുന്ന വാറന്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താം. എന്നാല്‍ രണ്ടു സാഹചര്യത്തിലും തൊട്ടുപിന്നാലെ തന്നെ ജഡ്ജിയെ വിവരം അറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

Judge's permission need for police to arrest an accused from court premises say Kerala High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT