ചിത്രം/ ട്വിറ്റർ 
Kerala

ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ; സൗജന്യ കോവിഡ് പരിശോധന നാളെ മുതൽ

ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ; സൗജന്യ കോവിഡ് പരിശോധന നാളെ മുതൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവർക്കുള്ള  കോവിഡ് ആൻറിജൻ ടെസ്റ്റ് ഇന്ന് മുതൽ. മേളയുടെ മുഖ്യ വേദിയായ സരിത തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശോധന നടത്തുന്നത്.  

ഫെബ്രുവരി 15 മുതൽ 17 വരെയാണ് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുക . പ്രതിനിധികൾക്കുള്ള കോവിഡ്  പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാദമി എസ്എംഎസിലൂടെ നൽകിയിട്ടുണ്ട്. 

ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ, വോളൻറിയർമാർ, ചലച്ചിത്ര പ്രവർത്തകർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ആരോഗ്യ വകുപ്പിൻറെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉൾപ്പടെ മേളയുടെ നടത്തിപ്പിലുടനീളം കർശന കോവിഡ് പ്രതിരോധ നടപടികളാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍