പ്രതീകാത്മക ചിത്രം 
Kerala

ഐഎച്ച്ആര്‍ഡി സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനം; ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്‌കൂളുകളില്‍ നേരിട്ടോ ihrd.kerala.gov.in/thss വഴി ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം.

ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ വെബ്‌സൈറ്റില്‍നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) ഓഗസ്റ്റ് 17ന് വൈകീട്ട് 3ന് മുന്‍പ് അതത് സ്‌കൂളുകളില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: email: ihrd.itd@gmail.com
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ