തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ ഫീസ് നിശ്ചയിച്ച് ചട്ടങ്ങൾ പുറത്തിറക്കി. കടുത്ത വ്യവസ്ഥകളോടെയാണ് ചട്ടങ്ങൾ. 2019 നവംബർ ഏഴിനു മുൻപ് നിർമിച്ചതോ കൂട്ടിച്ചേർത്തതോ പുനർ നിർമിച്ചതോ പൂർത്തീകരിച്ചതോ ആയ കെട്ടിടങ്ങളാണ് കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമീകരിക്കുക. പഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്കു മാത്രമാണ് വിജ്ഞാപനമായത്. 1000 രൂപ മുതൽ പതിനായിരത്തിന് മുകളിൽ വരെ ഫീസുണ്ട്.
കെട്ടിടത്തിന്റെ ഒരുഭാഗം മാത്രമാണ് അനധികൃതമെങ്കിലും കെട്ടിടത്തിന്റെ ആകെ വിസ്തീർണം കണക്കാക്കി പിഴ നൽകണം. റോഡിൽ നിന്ന് നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയായിരിക്കും ഫീസ്.
വിജ്ഞാപനം ചെയ്ത റോഡുകളിൽ നിന്ന് മൂന്ന് മീറ്റർ ദൂരപരിധിയില്ലാത്ത കെട്ടിടങ്ങളും ക്രമവത്കരിക്കാം എന്നതാണ് പ്രധാനപ്പെട്ട മാറ്റം. മുൻവർഷങ്ങളിൽ 60 ചതുരശ്രമീറ്റർ വരെയുള്ള വീടുകളെയായിരുന്നു അപേക്ഷാഫീസിൽ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 ചതുരശ്രമീറ്റർ വരെയാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിച്ചു. വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും കുറച്ചിട്ടുണ്ട്. നഗരസഭകളുടെ വിജ്ഞാപനം ഉടൻ പുറത്തിറക്കും. അതിനുശേഷമേ എന്നുമുതൽ നടപ്പാക്കൂവെന്ന് തീരുമാനിക്കൂ. ജില്ലാതല ക്രമവത്കരണ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ സംസ്ഥാനസമിതിക്കും സർക്കാരിനും അപ്പീൽ നൽകാം.
അംഗീകൃത വികസന പദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ-തണ്ണീർത്തട നിയമം ലംഘിക്കുന്നത് എന്നിവയൊന്നും ക്രമവത്കരിക്കില്ല.
സർക്കാർ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും അനധികൃത നിർമാണങ്ങൾക്ക് കോമ്പൗണ്ടിങ് ഫീസ് ഇല്ല. എയ്ഡഡ് സ്കൂളുകൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും സാധാരണ കോമ്പൗണ്ടിങ് ഫീസിന്റെ 25 ശതമാനം നൽകണം.
പെയിൻ ആൻഡ് പാലിയേറ്റീവ് അംഗീകൃത ക്ലിനിക്കുകൾ, ഭിന്നശേഷി സ്ഥാപനങ്ങൾ, ബഡ്‌സ് സ്കൂളുകൾ-പുനരധിവാസ കേന്ദ്രങ്ങൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, ക്രഷുകൾ, ഡേ കെയർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തദ്ദേശസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകൾ എന്നിവയ്ക്ക് 50 ശതമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates