അനാശാസ്യ കേന്ദ്രത്തില്‍ നിന്നും അറസ്റ്റിലായ യുവതികള്‍  ടെലിവിഷന്‍ ചിത്രം
Kerala

കൊച്ചിയില്‍ ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം; എട്ടു യുവതികള്‍ ഉള്‍പ്പടെ 12 പേര്‍ പിടിയില്‍; ഉടമയുടെ ഒരു അക്കൗണ്ടില്‍ എത്തിയത് ഒരുകോടി 68ലക്ഷം രൂപ

കൊച്ചി പൊലീസിന്റെ മൂന്ന് മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പൊലീസ് പരിശോധന നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം. മോക്ഷ ആയുര്‍വേദ ക്ലിനിക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 പേര്‍ പിടിയിലായി. എട്ടുയുവതികളും നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

കൊച്ചി പൊലീസിന്റെ മൂന്ന് മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പൊലീസ് പരിശോധന നടത്തിയത്. കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് പൊലിസ് പറഞ്ഞു. ഉടമ പ്രവീണിന്റെ ഒരു അക്കൗണ്ടില്‍ മാത്രം ഈവര്‍ഷം ഒരുകോടി 68ലക്ഷം രൂപയാണ് ഇത്തരം ഇടപാടുകളിലൂടെ എത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുനിന്നും പെണ്‍കുട്ടികളെയും സ്ത്രീകളെയുമെത്തിച്ച് ഇടപാടുകള്‍ നടത്തിയതായും പൊലിസ് പറയുന്നു. മറ്റ് എവിടെയെങ്കിലും പ്രവീണ്‍ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നും പൊലിസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി