Illegal gas sale in Kondotti amid lpg crisis 
Kerala

കൊണ്ടോട്ടിയില്‍ അനധികൃത ഗ്യാസ് വില്‍പന; എല്‍പിജി പമ്പില്‍ നിന്നും സിലിണ്ടര്‍ നിറച്ചു നല്‍കി, ഈടാക്കിയത് 2000 രൂപ വരെ

എല്‍പിജി പമ്പില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പാചകവാതക പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ക്കിടെ മലപ്പുറത്ത് എല്‍പിജി പമ്പില്‍ അനധികൃത ഗ്യാസ് വില്‍പ്പന. കൊട്ടുക്കര എസ്എ ഓട്ടോ എല്‍പിജി പമ്പില്‍ സിലിണ്ടറില്‍ ഗ്യാസ് നിറച്ച് നല്‍കി. അമിത വിലയീടാക്കിയാണ് അനധികൃത ഗ്യാസ് വില്‍പ്പന.

എല്‍പിജി പമ്പില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളതെന്നിരിക്കെ ചട്ട വിരുദ്ധമായി ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചുനല്‍കുകയായിരുന്നു. രണ്ടായിരം രൂപ വരെയാണ് ഒരു സിലിണ്ടറിന് ഈടാക്കിയത്.

പുലര്‍ച്ചെ നാല് മണി മുതല്‍ ആളുകള്‍ എത്തി വരിനില്‍ക്കുന്ന സാഹചര്യമുണ്ടായി. ഇന്നലെ ആയിരത്തിലധികം ആളുകള്‍ക്ക് സിലിണ്ടര്‍ നിറച്ച് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ഇടപെട്ട് അനധികൃതമായുള്ള ഗ്യാസ് വില്‍പ്പന അവസാനിപ്പിച്ചത്.

Illegal gas sale in Kondotti amid lpg crisis kerala LPG shortage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്