കൊച്ചിയിലെ ആര്‍ക്ടിക് ഹോട്ടല്‍  
Kerala

ലഹരി പരിശോധനയ്ക്കായി എത്തി; സ്പായുടെ മറവില്‍ കൊച്ചിയിലെ ഹോട്ടലില്‍ അനാശാസ്യം; 11 യുവതികള്‍ പിടിയില്‍

ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധന നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം. അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

11 പേരും മലയാളികളാണ് പൊലീസ് പറഞ്ഞു. സൗത്ത് എസിപിയുടെ നേതൃത്വലായിരുന്നു പരിശോധന. രണ്ടുമണിക്കൂറിലേറെ നേരം പരിശോധന നീണ്ടു. കൊച്ചിയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പരിശോധന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി