പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴയില്‍ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു

ഓമനപ്പുഴ റാണി പൊഴിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഓമനപ്പുഴ റാണി പൊഴിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. നാലുതൈയ്ക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത്തും (12) അനഘയും (10) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് തീരത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബദ്ധുക്കളായ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

തോടും കടലും ചേരുന്ന ഭാഗമാണ് പൊഴി. കടലിന്റെ ഭാഗത്ത് മണ്ണടിഞ്ഞു കിടക്കുകയാണ്. അതിനാല്‍ പൊഴിയില്‍ വെള്ളമുണ്ട്. പൊഴിയില്‍ ചെള്ളി നിറഞ്ഞുകിടക്കുന്ന കാര്യം പലര്‍ക്കും അറിയില്ല. ഇതറിയാതെ കുട്ടികള്‍ തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് തമിഴ്‌നാട്; ചിത്രങ്ങളും റീല്‍സും എടുക്കാന്‍ അനുവദിക്കില്ല

മുജ്തബ ഖമേനി ഗുരുതര നിലയിലെന്ന് ഇസ്രയേല്‍ മാധ്യമം; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഇറാന്‍, വിഡിയോ പുറത്തുവിട്ടു

'ഗുണ്ടകളേക്കാള്‍ സ്മാര്‍ട്ടാണ് കേരള പൊലീസ്', നിയമം കയ്യിലെടുത്തു കൊണ്ടുള്ള ധിക്കാരം സംസ്ഥാനത്ത് നടക്കില്ല; എഡിജിപി പി വിജയന്‍

ഒടുവില്‍ അര്‍ജുന്‍ ആയങ്കി വലയില്‍, കസ്റ്റഡിയിലും പരിഹാസം തുടര്‍ന്ന് ആയങ്കി, ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍