രജനി  
Kerala

മരണം കമ്പിവടി കൊണ്ട് തലയില്‍ ശക്തമായ അടിയേറ്റ്; ഇടുക്കിയില്‍ യുവതിയുടെ മരണം കൊലപാതകം, പ്രതിക്കായി തിരച്ചില്‍

ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവില്‍ രജനി (38) ആണു കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ടു തലയില്‍ ശക്തമായ അടിയേറ്റാണു മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവശേഷം കാണാതായ ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ (രതീഷ്) കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. തലയില്‍ ആഴത്തില്‍ മുറിവേറ്റു കട്ടിലിലേക്കു വീണ് രക്തംവാര്‍ന്നു മരിച്ചനിലയിലാണു രജനിയെ കണ്ടെത്തിയത്. സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇടയ്ക്കു രജനി പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഒരുമാസം മുന്‍പാണു തിരികെയെത്തിയത്. സംഭവദിവസം രാവിലെ കുട്ടികള്‍ സ്‌കൂളില്‍ പോയ ശേഷമുണ്ടായ തര്‍ക്കത്തിനിടെ സുബിന്‍ കൊലപാതകം നടത്തി കടന്നതാകാമെന്നാണു പൊലീസിന്റെ നിഗമനം.

in idukki woman found dead at home is a murder: police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

'സനാതന ധർമം ഇല്ലെന്ന് പറയണമെങ്കിൽ, അവർ അവരുടെ മാതാപിതാക്കളെ പുറന്തള്ളണം; അത് സാധ്യമാണോ ?', ഉദയനിധി സ്റ്റാലിനെതിരെ അർജുൻ സർജ

'ആ നടനെ കളിയാക്കി അഭിനയിച്ചതില്‍ ഇന്നും കുറ്റബോധമുണ്ട്; ജീവിതകഥ കേട്ട് പൊട്ടിക്കരഞ്ഞു'; വെളിപ്പെടുത്തി ഉര്‍വശി

'രക്ഷാ പ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

അഞ്ചുവര്‍ഷത്തിനിടെ 5,55,000 രൂപ വരെ പലിശവരുമാനം, മാസംതോറും പെന്‍ഷന്‍; അറിയാം ഈ സ്‌കീം

SCROLL FOR NEXT