Kerala High Court ചിത്രം: എ സനേഷ്, എക്സ്പ്രസ് / ഫയൽ
Kerala

നെഞ്ചില്‍ പിടിച്ചു എന്ന് കുട്ടി മൊഴി കൊടുത്താല്‍ അതിനെ മാറിടം എന്ന അര്‍ഥത്തില്‍ കാണണം: ഹൈക്കോടതി

പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട 58-കാരനായ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: പോക്‌സോ കേസുകളില്‍ നെഞ്ച് എന്ന പദം സ്തനം എന്ന് അര്‍ഥമാക്കുന്നതായി കണക്കാക്കണമെന്ന് ഹൈക്കോടതി. വൈദ്യശാസ്ത്രപരമായും ശരീരഘടനാരീതിയിലും ഈ രണ്ട് വാക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ലൈംഗികാതിക്രമ കേസുകളില്‍ രണ്ടും ഒന്നായി തന്നെ കാണമെന്ന് ജസ്്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. പ്രതി തന്റെ നെഞ്ചില്‍ പിടിച്ചതായി ഒരു കുട്ടി മൊഴി നല്‍കിയാല്‍ അതിനെ 2012ലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നതായി കണക്കാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട 58-കാരനായ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. നെഞ്ചും സ്തനവും തമ്മിലുള്ള വൈദ്യശാസ്ത്രപരവും ശരീരശാസ്ത്രപരവുമായ വ്യത്യാസങ്ങളെ മാത്രം അടിസ്ഥാനമാക്കി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദങ്ങള്‍ ഉന്നയിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ലഭ്യമായ തെളിവുകള്‍ വ്യക്തമാക്കുന്നത് പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് തന്നെയാണെന്നും കോടതി പറഞ്ഞു. മലപ്പുറം ജില്ലയില്‍ 12 വയസ്സുള്ള ആണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

2022 മെയ്യില്‍ കുട്ടി കൊതുകു തിരി വാങ്ങാന്‍ തൊട്ടടുത്തുള്ള കടയില്‍ പോയപ്പോള്‍, പ്രതി പുറകിലൂടെ വന്ന് കുട്ടിയുടെ വയറ്റിലും നെഞ്ചിലും പിടിക്കുകയായിരുന്നു. അയാള്‍ കുട്ടിയുടെ കൈയില്‍ പിടിച്ച് ആരുമില്ലാത്ത ഒരു വീട്ടിലേയ്ക്ക് വരാന്‍ കുട്ടിയെ നിര്‍ബന്ധിക്കും 50 രൂപ തരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന്, പ്രതി കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ പ്രത്യേക പോക്‌സോ കോടതി, പോക്‌സോ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം 7 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ വാദം കോടതി തള്ളിയെങ്കിലും ഒന്നിലധികം തവണ അതിക്രമം നടന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഗുരുതരമായ ബലാത്സംഗക്കുറ്റത്തിനുള്ള ശിക്ഷ നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന്, കഠിനതടവ് 7 വര്‍ഷത്തില്‍ നിന്ന് 3 വര്‍ഷമായും, പിഴത്തുക 50,000 രൂപയില്‍ നിന്ന് 5,000 രൂപയായും കോടതി കുറച്ചു.

In POSCO Act cases, use of term 'chest' must be understood as referring to 'breast': Kerala High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു; രാഹുല്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു : കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

കെഎസ് യു പ്രസിഡന്റിന് പറയാനുള്ളത് കേട്ടു, ടാറ്റയുടെ നിക്ഷേപത്തില്‍ ആശയക്കുഴപ്പമില്ല: മുഖ്യമന്ത്രി

'നീറ്റ് റദ്ദാക്കണം; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് കൈമാറണം'

റെയിൽവേയിൽ വീണ്ടും അവസരം! 4,098 ഒഴിവുകൾ, ഡിപ്ലോമ മതി; വിജ്ഞാപനം ഉടൻ...

പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു; ഞെട്ടിക്കുന്ന ആരോപണവുമായി ജോജു