ശബരിമല , ഫയല്‍ ചിത്രം 
Kerala

ശബരിമലയില്‍ ഡോളിയില്‍ നിന്ന് താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്ക്; ഡോളി ചുമന്നവര്‍ മദ്യലഹരിയിലെന്ന് സംശയം

ശബരിമലയില്‍ ഡോളിയില്‍ നിന്ന് താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ ഡോളിയില്‍ നിന്ന് താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്കേറ്റു.  കര്‍ണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52 വയസ്സ്) ആണ് പരിക്കേറ്റത്. 

സന്നിധാനത്തേയ്ക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാല്‍ വഴുതി വീണത്. മഞ്ജുളയെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡോളിയില്‍ നിന്നും നിലത്ത് വീണ മഞ്ജുളയുടെ തലയ്ക്കാണ് പരിക്കേറ്റത്. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് ഡോളി ചുമന്ന നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും നാല് പേര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍