റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍  
Kerala

'ഞെട്ടിക്കല്‍ റീല്‍സ്'; റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; തലശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

എറണാകുളം- പൂനെ എക്‌സ്പ്രസ് ആണ് നിര്‍ത്തിച്ചത്. രണ്ടുപേരെയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: റീൽസ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ റെയിൽവെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച്ചപുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ എറണാകുളം പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്. രണ്ട് പേരെയും കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. പാളത്തിനോട് ചേർന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടർന്ന് ട്രെയിൻ അടിയന്തരമായി നിർത്തുകയായിരുന്നു. തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം യാത്ര തടസ്സപ്പെടുകയും ചെയ്തു.

റെയിൽവേ ഗേറ്റ് ഉദ്യോഗസ്ഥൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീൽസ് ചിത്രീകരണമായിരുന്നു ഉദ്ദേശമെന്ന് മനസ്സിലായത്.

In Thalassery, a train was forced to stop after a red light was displayed to film reels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലായി 132 ഒഴിവുകൾ, ഡിപ്ലോമക്കാർക്കും ബിരുദമുള്ളവർക്കും അപേക്ഷിക്കാം

ഇന്ന് 67 സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ; പ്രതികൂല കാലാവസ്ഥയെന്ന് വിശദീകരണം

20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ്

തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് സാധ്യതയേറി; പി എല്‍ ബാബു ചെയര്‍മാന്‍ സ്ഥാനാര്‍ഥി

SCROLL FOR NEXT