പച്ച കാരറ്റ് കഴിച്ചിട്ടു കാര്യമില്ല, പോഷകങ്ങൾ കിട്ടാൻ ഈ ഭക്ഷണത്തോടൊപ്പം കഴിക്കണം

കാരറ്റിന്റെ കോശഭിത്തി അതികഠിനമായതു കൊണ്ട് തന്നെ, സാധാരണ ദഹനപ്രക്രിയയിൽ ഈ പോഷകങ്ങൾ പൂർണമായും പുറത്തുവരുന്നില്ല.
carrot
carrotPinterest
Updated on
1 min read

വിറ്റാമിൻ എയുടെ കലവറ, കാരറ്റ് കഴിച്ചാൽ കാഴ്ചശക്തി വളരെ മികച്ചതാകുമെന്ന് നമ്മൾ ചിന്തിച്ചു കൂട്ടാറുണ്ട്. അതുകൊണ്ട് തന്നെ കാരറ്റ് കിട്ടിയാൽ കറുമുറെ കടിതിന്നുന്ന പതിവും പലർക്കുമുണ്ട്. എന്നാൽ കാരറ്റ് നേരിട്ടു കഴിക്കുന്നതിലൂടെ അതിൽ അടങ്ങിയ പ്രധാന പോഷകമായ ബീറ്റാ കരോട്ടിൻ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ശരീരത്തിൽ പ്രയോജനപ്പെടുന്നത്.

കാരറ്റിന്റെ കോശഭിത്തി അതികഠിനമായതു കൊണ്ട് തന്നെ, സാധാരണ ദഹനപ്രക്രിയയിൽ ഈ പോഷകങ്ങൾ പൂർണമായും പുറത്തുവരുന്നില്ല. അതേസമയം, കാരറ്റ് വേവിക്കുമ്പോൾ ആ ദൃഢമായ കോശഭിത്തികൾ തകരുകയും ഉള്ളിലുള്ള ബീറ്റാ കരോട്ടിൻ പുറത്തുവരികയും ചെയ്യും എന്നാലും ശരീരത്തിന് ​പ്രയോജനപ്പെടണമെന്നില്ല.

ആരോ​ഗ്യകരമായ കൊഴുപ്പ്‌‌

വിറ്റാമിൻ എ ആയി മാറേണ്ട ബീറ്റാ കരോട്ടിൻ കൊഴുപ്പിൽ മാത്രം ലയിക്കുന്ന ഒരു അപൂർവ പോഷകമാണ്. ശരീരത്തിൽ ശരിയായ കൊഴുപ്പിന്റെ സാന്നിധ്യമില്ലെങ്കിൽ കാരറ്റിലെ പോഷകങ്ങൾ ആ​ഗിരണം ചെയ്യപ്പെടാതെ നഷ്ടപ്പെടാം. കാരറ്റ് കഴിക്കുമ്പോൾ ആരോ​ഗ്യകരമായ കൊഴുപ്പിനൊപ്പം കഴിച്ചാൽ മാത്രമാണ്, അവയുടെ പോഷകങ്ങൾ ശരീരത്തിന് മികച്ച രീതിയിൽ ഉപയോ​ഗിക്കാൻ പറ്റുന്നത്.

അവോക്കാ‍ഡോ

കാരറ്റിനൊപ്പം കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് അവോക്കാഡോ. ദഹനവ്യവസ്ഥയിലേക്ക് ഇവ രണ്ടും ഒരുമിച്ച് എത്തുമ്പോൾ അവോക്കാഡോയിലെ കൊഴുപ്പുകൾ അവിടെയുള്ള ദഹനരസങ്ങളുമായി ചേർന്ന് മൈസെല്ലുകൾ എന്ന സൂക്ഷ്മ ഘടനകൾക്ക് രൂപം നൽകുന്നു. ഈ മൈസെല്ലുകളാണ് ബീറ്റാ കരോട്ടിനെ വഹിച്ച് കുടലിന്റെ ഭിത്തികളിലൂടെ രക്തത്തിലേക്ക് കടത്തിവിടുന്ന തന്മാത്രാ വാഹനങ്ങളായി പ്രവർത്തിക്കുന്നത്.

കൊഴുപ്പിന്റെ സാന്നിധ്യമില്ലെങ്കിൽ ഇത് സംഭവിക്കില്ല. അവോക്കാഡോ മാത്രമല്ല, ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ നട്സോ എന്നിങ്ങനെ ഏതുതരം കൊഴുപ്പും ഈ പോഷകത്തെ ശരീരത്തിലേക്ക് എത്തിക്കാൻ സഹായിക്കും.

carrot
ചീരയും കാബേജുമൊക്കെ ഹെൽത്തിയാണ്, പക്ഷെ സാലഡിൽ ചേ‍ർത്താൽ 'പണി'യാകും

പച്ച ക്യാരറ്റിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പതിനഞ്ച് ഇരട്ടി വരെ കൂടുതൽ ബീറ്റാ കരോട്ടിൻ അവോക്കാഡോയ്‌ക്കൊപ്പം കഴിക്കുമ്പോൾ ശരീരത്തിന് ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാരറ്റ് പൊതുവായ കാഴ്ചശക്തിക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ നൽകുമ്പോൾ അവോക്കാഡോ അതിനൊപ്പം ല്യൂട്ടിൻ സിയാക്സാന്തിൻ എന്നീ സുപ്രധാന പോഷകങ്ങൾ കൂടി ശരീരത്തിൽ എത്തിക്കുന്നു.

carrot
ഓട്സോ മുട്ടയോ, ഏതാണ് മികച്ചത്

ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്ന മാക്യുലാർ പിഗ്മെന്റ് നിർമ്മിക്കാൻ ഇവ അത്യന്താപേക്ഷിതമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ സംരക്ഷണത്തിനും പോഷകങ്ങൾ പൂർണ്ണമായി ശരീരത്തിൽ എത്തണമെങ്കിൽ ക്യാരറ്റ് അല്പം വേവിച്ച ശേഷം ഒരൽപം എണ്ണയിൽ വഴറ്റിയോ അവോക്കാഡോയ്‌ക്കൊപ്പം ചേർത്തോ കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.

Summary

you should pair carrot with avocado to get nutrients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com