സജി ചെറിയാന്‍/ ഫയല്‍ 
Kerala

മൂന്ന് വര്‍ഷത്തിനകം കേരളം ദുബൈ പോലെയാകും, അമേരിക്കയില്‍ അപ്പോഴും പട്ടിണി കിടക്കുന്നവരുണ്ടാകും; സജി ചെറിയാന്‍ 

അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബൈയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളം മാറുമെന്ന് മന്ത്രി സജി ചെറിയാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബൈയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളം മാറുമെന്ന് മന്ത്രി സജി ചെറിയാന്‍. പിണറായി സര്‍ക്കാര്‍ അത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2024 ആകുമ്പോള്‍ പട്ടിണി കിടക്കുന്നവരില്ലാത്ത ലോകത്തെ ആദ്യത്തെ സംസ്ഥാനമാകും കേരളമെന്നും സജി ചെറിയാന്‍ അവകാശപ്പെട്ടു.
നവകേരള സദസ്സിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

അമേരിക്കയില്‍ അപ്പോഴും പട്ടിണി കിടക്കുന്നവരുണ്ടാകും. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇടത് മന്ത്രിസഭയിലെ ആര്‍ക്കെങ്കിലുമെതിരെ 10 പൈസയുടെ കടുംചായ മേടിച്ചു കുടിച്ചെന്നു പോലും പരാതിപ്പെടാന്‍ കഴിയുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ലോകത്തിലെ മികച്ച സാമ്പത്തിക വളര്‍ച്ചയുള്ള സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായാണ് നവകേരള സദസ്സ്. അതിലേക്ക് ജനങ്ങള്‍ ഒഴുകണം. പതിനായിരങ്ങള്‍ ഒഴുകിയെത്തണം. ഈ സര്‍ക്കാരിനെതിരെ പറയുന്നതിലൊന്നും അടിസ്ഥാനമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍