തൃശൂർ; തൃശൂരിലെ കോളജ് ഹോസ്റ്റലിൽ നോറോ വൈറസ് പടർന്നു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരം
വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. ദിവസങ്ങൾക്കു മുമ്പ് ഹോസ്റ്റലിലെ ഒരു വിദ്യാർഥിക്ക് രോഗലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മറ്റു വിദ്യാർഥികളിലും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് വൈറോളജി ലാബിലേക്ക് സാമ്പിൾ പരിശോധനക്ക് അയച്ചത്.
നോറോ വൈറസ് ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരെ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates