ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞപ്പോള്‍ സ്ക്രീന്‍ഷോട്ട്
Kerala

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാരന്‍ മരിച്ചു- വീഡിയോ

ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാരന്‍ മുങ്ങി മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാരന്‍ മുങ്ങി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വില്ലടം കാട്ടുപറമ്പില്‍ ജോയി (62) ആണ് മരിച്ചത്.

വൈകീട്ട് കോലഴി അത്തേക്കാട് ഗാന്ധി നഗറില്‍ വെച്ചാണ് സംഭവം. പീച്ചിയില്‍ നിന്നും വരുന്ന വെള്ളം നിറഞ്ഞാഴുകിയ കനാലില്‍ നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു. പരിക്കേറ്റവര്‍ ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാര്‍ മറിഞ്ഞത് കണ്ട് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. നാലു പേരെ ഉടന്‍ തന്നെ രക്ഷിച്ചെങ്കിലും ജോയിയെ വൈകിയാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാമവര്‍മ്മപുരത്ത് നിന്നും കോലഴിയിലുള്ള സുഹൃത്തിനെ കാണാന്‍ ആണ് സുഹൃത്തുക്കളായ അഞ്ച് പേരും പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി