റോജി എം ജോണ്‍ ലോക്കപ്പ് തുറന്ന് പ്രവര്‍ത്തകരെ പുറത്തിറക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

ലോക്കപ്പ് തുറന്ന് കെഎസ്‌യു പ്രവര്‍ത്തകരെ കോണ്‍ഗ്രസ് എംഎല്‍എ മോചിപ്പിച്ച സംഭവം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ്‌യു പ്രവര്‍ത്തകരെ ലോക്കപ്പില്‍നിന്ന് കോണ്‍ഗ്രസ് എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്‌യു പ്രവര്‍ത്തകരെ ലോക്കപ്പില്‍നിന്ന് കോണ്‍ഗ്രസ് എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം കാലടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എസ്എഫ്‌ഐ - കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ ലോക്കപ്പിലാക്കുകയും ചെയ്തിരുന്നു. പിന്നീട് റോജി എം ജോണ്‍ അടക്കമുള്ള നേതാക്കള്‍ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതോടെ പൊലീസ് പ്രവര്‍ത്തകരെ വിട്ടയക്കുകയായിരുന്നു. റോജ് എം ജോണ്‍ ലോക്കപ്പ് തുറന്ന് പ്രതികളെ പുറത്തിറക്കുകയായിരുന്നു.

നേതാക്കള്‍ ശകാരിച്ചതോടെ മേലുദ്യോഗസ്ഥരെ പോലും അറിയിക്കാതെ കെഎസ്‌യു പ്രവര്‍ത്തകരെ വിട്ടയച്ചതില്‍ വീഴ്ചയുണ്ടായെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്.

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT