beer Pinterest
Kerala

ബിയര്‍ പ്രിയങ്കരമാകുന്നു; കാരണം ഇതാണ്; വില്‍പനയില്‍ കുതിപ്പ്

കഴിഞ്ഞ വര്‍ഷം 29.15 ശതമനമായിരുന്നു ബിയറുകളുടെ വില്‍പനയെങ്കില്‍ അത് ഈ വര്‍ഷം 32.66 ശതമാനമായി ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കേരളത്തിലെ മദ്യ വില്‍പന തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴും സംസ്ഥാനത്ത് ബിയര്‍ ഉപയോഗത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 29.15 ശതമാനമായിരുന്നു ബിയറുകളുടെ വില്‍പനയെങ്കില്‍ അത് ഈ വര്‍ഷം 32.66 ശതമാനമായി ഉയര്‍ന്നു. 3.5 ശതമാനം വര്‍ധന. 2023- 24 വര്‍ഷത്തിലും ബിയര്‍ വില്‍പന കുറവായിരുന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ബിയര്‍ വില്‍പനയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ ചാഞ്ചാട്ടം കാണം. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ അടച്ചൂപൂട്ടിയ 2020-21ല്‍ ബിയറുകളുടെ വില്‍പന 27.95 ശതമാനമായിരുന്നു. 2015-16ല്‍ വില്‍പന 43.50 ശതമാനമായിരുന്നു.

മഴ കുറവുള്ള വര്‍ഷങ്ങളില്‍ ബിയര്‍ വില്‍പനയില്‍ വര്‍ധന ഉണ്ടാകാറുണ്ടെന്ന് കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറയുന്നു. 'കാലാവസ്ഥയാണ് പ്രധാന കാരണം. കടുത്ത ചൂടില്‍ ഹോട്ടിന് പകരം പലരെയും ബിയറിലേക്ക് മാറാന്‍ പ്രേരിപ്പിക്കും. ഈ വര്‍ഷവും വില്‍പന കൂടാനുള്ള കാരണം ഇതുതന്നെയാണ്,' അദ്ദേഹം പറയുന്നു.

ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവും ബിയര്‍ ഉപഭോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് രാജ്കുമാര്‍ ഉണ്ണി പറയുന്നു. 'ഇവിടെ ബിയര്‍ ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും അവരാണ്. അവരില്‍ ഭൂരിഭാഗവും ഗുട്കയോ അതുപോലുള്ള ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നവരാണ്, ഇത് അവരില്‍ കടുത്ത ദാഹമുണ്ടാക്കുന്നു. അതുകൊണ്ട് അവര്‍ ഹോട്ടിനെക്കാള്‍ തണുത്ത ബിയര്‍ തെരഞ്ഞെടുക്കുന്നു,' അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ബ്രാന്റുകള്‍ എത്തിയതും ബിയര്‍ ഉപഭോഗം വര്‍ധിക്കാന്‍ കാരണമായി. നേരത്തെ ഏഴ് ബ്രാന്റുകള്‍ മാത്രം ലഭ്യമായിരുന്ന സമയത്ത് കിങ്ഫിഷറായിരുന്നു വില്‍പനയുടെ 85 ശതമാനവും. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അങ്ങനെയല്ല; 30 വരെ ബ്രാന്‍ഡുകള്‍ ലഭ്യമാണ്. ബിയറിന് കൂടുതല്‍ പണം നല്‍കാന്‍ ഇടത്തരക്കാര്‍ തയ്യാറാണെന്നും 350 മില്ലിയുടെ ചെറിയ കുപ്പികളും എത്തിയത് വര്‍ധനക്ക് കാരണമായതായി അദ്ദേഹം പറയുന്നു.

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബെവ്കോയില്‍ 512.11 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.8 കോടി രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

increase in Beer Sales in the State

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ