ഫയല്‍ ചിത്രം 
Kerala

തൊഴിലുറപ്പ് ദിവസക്കൂലി കൂട്ടി; കേരളത്തിൽ 22 രൂപ വർദ്ധിപ്പിച്ച് 333 രൂപയാക്കി

നിലവിൽ 311 രൂപയാണു തൊഴിലാളികളുടെ ദിവസക്കൂലി. ഇത് 22 രൂപ വർദ്ധിപ്പിച്ച് 333 രൂപയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം ദിവസവേതനം 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം. നിലവിൽ 311 രൂപയാണു തൊഴിലാളികളുടെ ദിവസക്കൂലി. ഇത് 22 രൂപ വർദ്ധിപ്പിച്ച് 333 രൂപയാക്കിയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. പുതിയ നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും.

നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്. 357 രൂപ ഹരിയാനയിൽ തൊഴിലുറപ്പ് ജോലിക്കാരുടെ ദിവസക്കൂലി. തമിഴ്നാട്ടിൽ ദിവസക്കൂലി 13 വർദ്ധിപ്പിച്ച് 294 രൂപയാക്കി. കർണാടകയിൽ ഏഴ് രൂപ കൂട്ടി 316 രൂപയും ആന്ധ്രപ്രദേശിൽ 15 രൂപ വർദ്ധിപ്പിച്ച് 272 രൂപയുമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന