പ്രതീകാത്മക ചിത്രം 
Kerala

വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്‍ അപമര്യാദയായി പെരുമാറി; യുവനടിയുടെ പരാതി

പരാതിപ്പെട്ടിട്ടും വിമാനജീവനക്കാര്‍ ഇടപെട്ടില്ലെന്നും നടി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. പരാതിപ്പെട്ടിട്ടും വിമാനജീവനക്കാര്‍ ഇടപെട്ടില്ലെന്നും നടി പറഞ്ഞു. സംഭവത്തില്‍ യുവനടി കൊച്ചി പൊലീസില്‍ പരാതി നല്‍കി.

എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രക്കാരന്‍ മോശമായി പെരുമാറിയെന്നാണ് മലയാളത്തിലെ യുവനടിയുടെ പരാതി. 

പരാതി പറഞ്ഞിട്ടും കാബിന്‍ ക്രൂ അംഗങ്ങളുടെ ഭാഗത്തു നിന്നും യാതൊരു ഇടപെടലും ഉണ്ടായില്ല. തുടര്‍ന്നും പ്രതിഷേധം അറിയിച്ചതോടെ സീറ്റ് മാറ്റി ഇരുത്തുകയാണ് ഉണ്ടായത്.

പൊലീസില്‍ പരാതിപ്പെടാനാണ് എയര്‍ ഇന്ത്യ അദികൃതര്‍ പ്രതികരിച്ചതെന്നും നടി പറയുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്റെ ദുരനുഭവം വെളിപ്പെടുത്തിയ ശേഷമാണ്, നടി കൊച്ചി പൊലീസില്‍ പരാതി നല്‍കിയത്. 
 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

SCROLL FOR NEXT