Kerala

യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശം; നഴ്സറി സ്കൂൾ അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ; അറസ്റ്റ്

കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം: യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങള്‍ അയച്ച അധ്യാപകന്റെ മൊബൈല്‍ ഫോൺ പരിശോധിച്ചപ്പോള്‍ നഴ്‌സറി വിദ്യാര്‍ഥികളുടെ സ്വകാര്യദൃശ്യങ്ങള്‍. നഴ്‌സറി സ്‌കൂള്‍ അധ്യാപകനായ വട്ടപ്പാറ സ്വദേശി ജോജു(27)വിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു. 

മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്‌കൂളില്‍ എല്‍കെജി, യുകെജി വിദ്യാര്‍ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്ന പരാതി ലഭിച്ചത്. നാട്ടിലുണ്ടായിരുന്ന ജോജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോണ്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്.

ഇയാള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. പാരാതിപ്പെട്ട യുവതിക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'