എഎച്ച് -64 ഇ അപ്പാച്ചെ 
Kerala

പാക് അതിര്‍ത്തിയില്‍ സൈന്യത്തിന്റെ കരുത്ത് ഇരട്ടിയാകും; ആദ്യബാച്ച് എഎച്ച്-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എത്തി

പ്രതിരോധ രംഗത്തെ നാഴികക്കല്ലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററിന്റെ വരവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യന്‍ സൈന്യം. മാസങ്ങളുടെ കാത്തിരിപ്പിനൊടവവില്‍ എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമായി. ബോയിങ് കമ്പനിയുമായുള്ള കരാറിന്റെ ഭാഗമായുള്ള ആദ്യ മൂന്നു ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചത്. പ്രതിരോധ രംഗത്തെ നാഴികക്കല്ലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററിന്റെ വരവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

യുഎസ് സൈനിക കാര്‍ഗോ വിമാനത്തിലാണ് ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ചത്. ആറ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കായാണ് ഇന്ത്യ ബോയിങുമായി കരാര്‍ ഒപ്പിട്ടത്. 2020ല്‍ 4100 കോടി രൂപയ്ക്കാണ് ഇന്ത്യ 6 ഹെലികോപ്ടറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ബാക്കി ഈ വര്‍ഷം അവസാനത്തോടെ എത്തും.

2020ല്‍, ഇന്ത്യന്‍ വ്യോമസേനയ്ക്ക് 22 ആര്‍- മോഡല്‍ അപ്പാച്ചെ ഹെലികോപ്ടറുകള്‍ ബോയിങ് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ആറ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ കൂടി നല്‍കിയത്. പുതിയതായി എത്തിയ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ പാക് അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് നീക്കം.

The Indian Army today received the world's most advanced multi-role combat helicopters, Apache AH-64E, after a long wait of 15 months.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT