Kerala

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 41,400 കേസുകള്‍ മാത്രം; രോഗമുക്തരായവര്‍ 82 ലക്ഷം കടന്നു

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 88,14,579 ആയി. ഇന്നലെ 447 പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 88,14,579 ആയി. ഇന്നലെ 447 പേര്‍ മരിച്ചു. ആകെ മരണം 1,29,635 ആയി

ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടത് 42,156 പേരാണ്. ആകെ രോഗമുക്തര്‍  82,05,728 ആയി. കഴിഞ്ഞ അഞ്ച് ആഴ്ചയായി ദൈനംദിന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകളില്‍ പ്രധാനമായും പത്ത് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിങ്ങനെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ