IndiGo crisis Thiruvananthapuram North - Chennai Egmore special train today evening ഫയൽ
Kerala

ഇന്‍ഡിഗോ പ്രതിസന്ധി: തിരുവനന്തപുരം നോര്‍ത്ത് - ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് വൈകീട്ട്

രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിലാണ് ഇന്നലെ മുതല്‍ പ്രത്യേക സര്‍വീസുകളും അധിക കോച്ചുകളും ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് റെയില്‍വെയുടെ ഇടപെടല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടലുമായി റെയില്‍വെ. രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിലാണ് ഇന്നലെ മുതല്‍ പ്രത്യേക സര്‍വീസുകളും അധിക കോച്ചുകളും ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് റെയില്‍വെയുടെ ഇടപെടല്‍.

മൂന്ന് ദിവസത്തില്‍ ഇത്തരത്തില്‍ ഇന്ത്യന്‍ റെയില്‍വേ 89 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ (100ലധികം ട്രിപ്പുകള്‍) നടത്തും. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയില്‍വേ വിന്യസിച്ചു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബര്‍ 13 വരെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ റെയില്‍വേ ആലോചിക്കുന്നത്.

തിരുവനന്തപുരം നോര്‍ത്ത് - ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 3.45 ന് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. തിങ്കളാഴ് ഉച്ചയ്ക്ക് 1.50 ന് ആണ് ട്രയിന്‍ ചെന്നെയില്‍ നിന്ന് തിരിക്കുക. നാഗര്‍കോവിലില്‍ നിന്ന് താംബരം വരെ സൂപ്പര്‍ഫാസ്റ്റ് (ഡിസംബര്‍ 7), താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് (ഡിസംബര്‍ 8) എന്നിവയാണ് മറ്റ് പ്രത്യേക ട്രെയിനുകള്‍.

അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച (ഡിസംബര്‍ 7) സര്‍വീസ് നടത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12696), മുംബൈ സി.എസ്.ടി-ചെന്നൈ ബീച്ച് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22157), ഡിസംബര്‍ 10 ന് സര്‍വീസ് നടത്തുന്ന ജോധ്പൂര്‍-തിരുച്ചിറപ്പള്ളി ഹംസഫര്‍ എക്‌സ്പ്രസ് (20481) എന്നിവയിലും ഒരു എ.സി ത്രീ-ടയര്‍ കോച്ച് കൂടി ഉണ്ടാകും.

Southern Railway to operate special trains, add AC coaches due to flight cancellations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

'കുടുംബം ഫാസിസത്തിന്റെ ഏറ്റവും ചെറിയ ഘടകം; അടിച്ചമര്‍ത്തല്‍ അവിടെ നിന്നും തുടങ്ങുന്നു'

'എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിന് നന്ദി'; ആരാധകരോട് മമ്മൂട്ടി

IIT Palakkad: അസിസ്റ്റന്റ് പ്രൊഫസറാകാൻ അവസരം; സ്പെഷ്യൽ റിക്രൂട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

'അവരെല്ലാം മൂവ് ഓണ്‍ ആയി., എന്തുകൊണ്ട് സിമ്പു മാത്രം ഇപ്പോഴും സിംഗിള്‍?'; വൈറലായി നടന്റെ മറുപടി

SCROLL FOR NEXT