എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ നടന്ന സുരക്ഷാ പരിശോധനയുടെ ദൃശ്യം കൊച്ചി മെട്രോ പങ്കുവെച്ച ചിത്രം
Kerala

ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി; തൃപ്പൂണിത്തുറയിൽ നിന്ന് സർവീസ് ഉടൻ?

കൊ​ച്ചി മെ​ട്രോ​യു​ടെ എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന പരിശോധന പൂർത്തിയായതോടെ, ഉടൻ തന്നെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ആ​ദ്യ ഘ​ട്ട​ത്തി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാണ്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽലേ സുരക്ഷാ കമ്മീഷണർ ആനന്ദ് എം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍