പ്രതീകാത്മക ചിത്രം  
Kerala

ആന്തരിക അവയവങ്ങള്‍ക്ക് പരിക്ക്, ആദിവാസി യുവതിയുടെ മരണം കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണം. മദ്യലഹരിയില്‍ ബാബു രജനിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇരിക്കൂര്‍ ഊരത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതി രജനിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണം. മദ്യലഹരിയില്‍ ബാബു രജനിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

വയനാട് തവിഞ്ഞാല്‍ സ്വദേശിയായ രജനി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കശുവണ്ടി തോട്ടത്തില്‍ ജോലിക്ക് വന്നതായിരുന്നു. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ട വിവരം ഭര്‍ത്താവാണ് അടുത്തുളളവരെ ആദ്യം അറിയിച്ചത്. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി രജനിയും ബാബുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് മര്‍ദനമേറ്റതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

SCROLL FOR NEXT