പ്രതീകാത്മക ചിത്രം 
Kerala

മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ബാര്‍ബര്‍ ഷോപ്പ് തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കാസര്‍കോട്: ചന്തേരയില്‍ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ ബാര്‍ബര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബാര്‍ബര്‍ ഷോപ്പ് തകര്‍ത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പിന്റെ ബോര്‍ഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ പതിനേഴുകാരനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പിതാവിനൊപ്പം ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി.

മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വെച്ചു. കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

പോക്‌സോ നിയമപ്രകാരമാണ് തൊഴിലാളിക്കെതിരെ കേസെടുത്തത്. ഇതിനെത്തുടര്‍ന്നാണ് ബാര്‍ബര്‍ ഷോപ്പിന് നേരെ അക്രമമുണ്ടായത്. ബാര്‍ബര്‍ ഷോപ്പ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Interstate worker arrested for trying to molest second-grader who came for haircut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം