അഡ്വ. ബിഎ ആളൂര്‍ ഫയല്‍
Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ആളൂരിനെതിരെ പോക്‌സോ കേസ്

ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആളൂര്‍ കടന്നു പിടിച്ചു എന്നാണ് പരാതി.

ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നല്‍കിയെന്നും അത് തിരികെ ചോദിച്ചപ്പോള്‍ അപമാനിച്ചുവെന്നും ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പണം തിരികെ ചോദിക്കാന്‍ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ കേസിനെ കുറിച്ച് പറയാനാകൂവെന്നാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT