കൊച്ചിന്‍ ഷിപ് യാര്‍ഡ്/ഫയല്‍ 
Kerala

200 കിലോ ലഹരി വസ്തുക്കളുമായി ഇറാനിയന്‍ ഉരു; കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട

ഉരുവില്‍ 200 കിലോയോളം ലഹരി വസ്തുക്കളുണ്ടെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്



കൊച്ചി: ലഹരി വസ്തുക്കളുമായി കൊച്ചി തീരത്ത് എത്തിയ ഇറാനിയന്‍ ഉരു പിടികൂടി. ഉരുവില്‍ 200 കിലോയോളം ലഹരി വസ്തുക്കളുണ്ടെന്നാണ് വിവരം. കൊച്ചി തീരത്ത് നിന്ന് 1,200 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് ഉരു പിടികൂടിയത്. ഇതില്‍ 6 പേരുണ്ടായിരുന്നു. 

നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പിടികൂടിയ ഉരു മട്ടാഞ്ചേരിയില്‍ എത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യും. ലഹരി വസ്തുക്കളുമായി ഉരു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നേവി- നാര്‍ക്കോട്ടിക് ബ്യൂറോ സംഘം പരിശോധനയ്ക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT