ഹെന്ന (Snake Bite Death) Special Arrangement
Kerala

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു

വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് ഹെന്നയ്ക്ക് ചവിട്ടുപടിയില് കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ഇരിങ്ങാലക്കുട: കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. (Snake Bite Death) മാടായിക്കോണം ചെറാക്കുളം വീട്ടില് ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് ഹെന്നയ്ക്ക് ചവിട്ടുപടിയില് കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റത്.

മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു ഹെന്നയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ഉടന് തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില് എത്തിച്ചു. ചികിത്സക്കിടെ പുലര്‌ച്ചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില് പീറ്ററിന്റെ മകളായ ഹെന്ന കുറുവഞ്ചേരി ഇമൈന്ഡ് ആശുപത്രിയിലെ സൈക്കോളജിസ്റ്റാണ്. മകന് ഹെയ്ദന്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില് നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT