ISL 
Kerala

ഐഎസ്എല്‍; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ഹെവി വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം നടക്കുന്നതിനാല്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണമുണ്ടാകും. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ചാത്യാത്ത് റോഡരികിലും പറവൂര്‍, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്‌നര്‍ റോഡരികിലും ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങി കിഴക്കന്‍ മേഖലകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില മേഖലകളിലും പാര്‍ക്ക് ചെയ്യണം.

വൈകീട്ട് 5നു ശേഷം എറണാകുളം ഭാഗത്തു നിന്നു ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍ നിന്നു ഇടത്തോട്ടു തിരിഞ്ഞു പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയില്‍ എത്തിയും വൈകീട്ട് 5നു ശേഷം ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ്എ റോഡ് വഴിയും യാത്ര ചെയ്യണം.

ഹെവി വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. നാളെ മെട്രോ സര്‍വീസ് രാത്രി 11.30 വരെ ഉണ്ടായിരിക്കും.

There will be traffic restrictions in the Kochi city tomorrow as an ISL football match is being held at the kaloor jawaharlal nehru stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം; ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്

കോട്ടയം ഉദയനാപുരം പഞ്ചായത്തില്‍ പക്ഷിപ്പനി, 8 തദ്ദേശങ്ങളില്‍ മുന്‍കരുതല്‍

മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ജില്ല കലക്ടര്‍

ISL : എട്ടാം കളിയില്‍ ആശ്വാസ ജയം, ബംഗളൂരു എഫ് സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

SCROLL FOR NEXT