നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു  
Kerala

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നം; നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, പ്രതിഷേധം

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി (20) ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. . മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് വിദ്യാര്‍ഥിനി.

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. സംഭവത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം മാനേജ്‌മെന്റാണെന്ന ആരോപണവുമുണ്ട്.

ഹോസ്റ്റല്‍ വാര്‍ഡന്‍ ചൈതന്യയെ മാനസികമായി തകര്‍ക്കുന്ന വിധത്തില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞതായും സഹപാഠികള്‍ വ്യക്തമാക്കി.വാര്‍ഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT