Kerala

'എഡിഎമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശം, അപ്പോള്‍ തന്നെ നടപടി'

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് പിപി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാര്‍ശമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പരാമര്‍ശം തെറ്റാണെന്ന് പറഞ്ഞെന്നും അപ്പോള്‍ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തെന്നും സിപിഎം കണ്ണൂര്‍ സമ്മേളനത്തിനിടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ജയരാജന്‍ പറഞ്ഞു.

ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത് നിന്നും വിമര്‍ശനമുയര്‍ന്നോയെന്ന ചോദ്യത്തിനായിരുന്നു എം വി ജയരാജന്റെ മറുപടി.

'ദിവ്യയുടെ പേരില്‍ എപ്പോഴാണോ ആക്ഷേപം ഉയര്‍ന്ന് വന്നത്, അന്ന് തന്നെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത്. താന്‍ തെറ്റു ചെയ്താലും ഇതേ രീതിയില്‍ പാര്‍ട്ടി സംഘടനാപരമായ നടപടിയെടുക്കും. എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശമാണ് എന്നത് സത്യമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പറഞ്ഞത് അത് തെറ്റാണ് എന്ന്, ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങള്‍ക്കുള്ളത്' എംവി ജയരാജന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചപ്പോള്‍, അവര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെയും ചോദ്യവുമുയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT