കുറുനരി ( jackal ) Video Screen Shot
Kerala

കണ്ണൂരില്‍ കുറുനരി ആക്രമണം, മൂന്നു വയസ്സുള്ള കുട്ടി അടക്കം 13 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ മുഖത്ത് കടിയേറ്റു

വീടിന്റെ കോലായിലിരുന്ന് കളിക്കുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ കുറുനരി ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. രണ്ടുപേരുടെ മുഖത്താണ് കടിയേറ്റത്.

വീടിന്റെ കോലായിലിരുന്ന് കളിക്കുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. നാറാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കുറുനരി ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് മുമ്പും കുറുനരിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് ഏഴുപേര്‍ക്കാണ് പരിക്കേറ്റിരുന്നത്.

13 people injured in jackal attack in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

സുരേഷ് ഗോപിക്ക് സിനിമാ നടന്റെ 'ഹാങ്ങോവര്‍', രാഷ്ട്രീയമായി പിച്ചും പേയും പറയുന്നു: വി ശിവന്‍ കുട്ടി

നിങ്ങൾക്ക് ടെൻഷൻ തലവേദന ഉണ്ടോ? എങ്കിൽ ഇവ ചെയ്യൂ

ചെരുപ്പിന് യോജിച്ച നിറങ്ങളെതെല്ലാം?; വീടിന്റെ ഏതുദിശയില്‍ സൂക്ഷിക്കണം?

കൈയ്യിലെ മീൻ മണം നിമിഷങ്ങൾക്കകം മാറ്റം

SCROLL FOR NEXT