ഹൈക്കോടതി ( Kerala High Court ) ഫയൽ
Kerala

കള്ളക്കേസില്‍ കുടുങ്ങി 54 ദിവസം ജയിലില്‍; പ്രവാസിക്ക് 14 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേസില്‍ പ്രതിയായതോടെ താജുദ്ദീന് വിദേശത്തെ ജോലി നഷ്ടമാകുകയും ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രവാസിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനെയാണ് ചക്കരക്കല്‍ പൊലീസ് മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. 2018 ല്‍ ഈ കേസില്‍ 54 ദിവസമാണ് താജുദ്ദീന് ജയിലില്‍ കിടക്കേണ്ടി വന്നത്. കേസില്‍ പ്രതിയായതോടെ താജുദ്ദീന് വിദേശത്തെ ജോലി നഷ്ടമാകുകയും ചെയ്തിരുന്നു.

മകളുടെ വിവാഹത്തിനായാണ് പ്രവാസിയായ വ്യക്തി നാട്ടിലെത്തുന്നത്. ഇതിനിടെയാണ് മാല മോഷണക്കേസില്‍ താജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് താജുദ്ദീനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. എന്നാല്‍ കേസില്‍ നിരപരാധിയാണെന്ന് താജുദ്ദീന്‍ വിശദീകരിച്ചിരുന്നു.

സംഭവം നടക്കുന്ന സമയത്ത് താന്‍ 11 കിലോമീറ്റര്‍ അപ്പുറത്തായിരുന്നുവെന്നും താജുദ്ദീന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ താജുദ്ദീന്‍ അല്ല കേസിലെ പ്രതിയെന്ന് കണ്ടെത്തി. താജുദ്ദീനെ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി വത്സരാജ് ആണ് യഥാര്‍ത്ഥ പ്രതിയെന്നും പൊലീസ് കണ്ടെത്തി.

പിന്നീട് താജുദ്ദീന്‍ പൊലീസിനെതിരെ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു. ഭാര്യയും മൂന്നുമക്കളും അടക്കം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, 14 ലക്ഷം രൂപ താജുദ്ദീനും കുടുംബത്തിനും നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചു. കൂടുതല്‍ തുകയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിച്ച് നേടിയെടുക്കാവുന്നതാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ സൂചിപ്പിച്ചു.

The High Court has ordered compensation of Rs 14 lakh in the case of an expatriate Malayali being framed in a false case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT