സാമ്പത്തികമായി മികച്ച ദിവസം, വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയം നേടും

ഇന്നത്തെ നക്ഷത്രഫലം24-2-26
Todays Horoscope
Todays Horoscope
Updated on
1 min read

മേടം ( അശ്വതി ഭരണി കാർത്തിക 1/4)

കൂടുതൽ അധികാരങ്ങൾ ലഭിക്കാനോ പുതിയ ജോലിയിൽ പ്രവേശിക്കാനോ സാധിക്കും. അധിക മായി പണം കൈവശം വന്നുചേരാൻ സാധ്യതയുള്ള കാലമാണിത്. ആരോഗ്യം തൃപ്തികരമാണ്.

ഇടവം ( കാർത്തിക 3/4, രോഹിണി, മകയിരം1/2)

ഉന്നത ബന്ധങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. ദീർഘ യാത്രകൾ നടത്തും. മുടങ്ങിക്കിടക്കുന്ന ചില കാര്യ ങ്ങൾ പൂർത്തിയാക്കാൻ കഴിയും.

മിഥുനം (മകയിരം1/2, തിരുവാതിര, പുണർതം3/4)

പാർട്ണർഷിപ്പ് ബിസിനസുകൾ ലാഭകരമായി മാറും. ഭാഗ്യം അനുകൂലമായ കാലമാണിത്. ഉന്നത ബന്ധങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കുടുംബസ്വത്ത് നിയമപരമായി കൈവശം വന്നു ചേരും.

കർക്കടകം (പുണർതം1/4, പൂയം, ആയില്യം)

വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. പിതാവി ന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് വീടുവിട്ട് കഴിയേണ്ടിവരാൻ സാധ്യത കാണുന്നു. ചിലവ് ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം1/4)

ബന്ധുക്കളുമായി ചില തർക്കങ്ങൾ ഉണ്ടാകാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിന് അനുകൂലമായ സമയമാണ്. വരുമാനം വർധിക്കും. കുടുംബജീവിതം ഊഷ്മളമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)

സാമ്പത്തികമായി മികച്ച ദിവസമാണിത്. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ശത്രുക്കളുടെ ഉപദ്രവങ്ങൾക്കും രോഗബാധകൾക്കും സാധ്യത കാണുന്നു. ആരോപണങ്ങൾ കേൾക്കേണ്ടി വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)

അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും പൂർണമായി വിട്ടുനിൽക്കുക. വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർക്ക് വലിയ ദോഷങ്ങൾ ഇല്ല. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം,തൃക്കേട്ട)

ആഭരണങ്ങളും വില പിടിച്ച വസ്തുക്കളും നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കാൻ ഇടയാകും. പഠന കാര്യങ്ങൾക്ക് മുടക്കം വരാം.

ധനു ( മൂലം, പൂരാടം, ഉത്രാടം1/4)

സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നതകൾക്കും തർക്കങ്ങൾക്കും ഇടയാകാം. കോടതി കാര്യങ്ങൾ തീരുമാനമാകാതെ നീണ്ടുപോകും. സാമ്പത്തികനില തൃപ്തികരമാണ്. ദീർഘ യാത്ര ചെയ്യും.

മകരം (ഉത്രാടം 3/4,തിരുവോണം,അവിട്ടം1/2)

പുണ്യ സ്ഥലങ്ങളിൽ സന്ദർശിക്കാൻ കഴിയും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ യോഗം കാണുന്നു. ആരോഗ്യം തൃപ്തികരമാണ്. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും.

കുംഭം (അവിട്ടം1/2, ചതയം,പൂരുരുട്ടാതി3/4)

പല വഴികളിലൂടെ പണം കൈവശം വന്നുചേരും. നേരത്തെ നിശ്ചയിച്ച യാത്ര നടത്തും. ആഭരണ ങ്ങളും അലങ്കാരവസ്തുക്കളും സ്വന്തമാക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി മാറും.

മീനം (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

കാർഷിക ആദായം വർദ്ധിക്കും. പങ്കാളികൾ തമ്മിൽ ചില തർക്കങ്ങൾക്ക് സാധ്യത കാണുന്നു. മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. ദൈവാധീനമുള്ള കാലമായതിനാൽ ഭയപ്പെടാനില്ല.

Summary

Todays Horoscope february 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com