Jan Shatabdi Express 
Kerala

ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും

ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിന്‍ നമ്പറിലെ മാറ്റവും ഒഴിച്ചുനിര്‍ത്തിയാല്‍, ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ യാതൊരു മാറ്റവുമുണ്ടാകില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവന്തപുരം: തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയില്‍വേ പിന്‍വലിച്ചു. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16376/75, തിരുവന്തപുരം - കണ്ണൂര്‍ ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16380/79. 2027 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നതോടെ എ.സി യാത്രയ്ക്ക് 45 രൂപയും നോണ്‍-എ.സി യാത്രയ്ക്ക് 15 രൂപയും വരുന്ന സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഈടാക്കില്ല. ഇത് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിന്‍ നമ്പറിലെ മാറ്റവും ഒഴിച്ചുനിര്‍ത്തിയാല്‍, ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. വിവിധ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ നിലവിലെ സമയക്രമം മാറ്റമില്ലാതെ തുടരുമെന്നാണ് റിപ്പോര്‍്ട്ടുകള്‍.

ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്‌ന ട്രെയിനുകളും സാധാരണ എക്‌സ്പ്രസുകളായി മാറും

Jan Shatabdi’s superfast tag removed, fares to drop from Jan 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു, ഇനി സമയമില്ല'; ജെറ്റ് വിമാനം കുത്തനെ താഴോട്ട് പതിച്ച് ഒന്‍പതുപേര്‍ മരിച്ചു; വിഡിയോ

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത; ആഞ്ഞടിക്കാന്‍ 'മുറസു'; കനത്ത മഴ, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത, സ്‌കൂളുകള്‍ക്ക് അവധി

Today's Rashi Phalam November 02 | വിദേശ ജോലിക്ക് അനുകൂല മറുപടി, ദാമ്പത്യത്തിൽ പരസ്പര ധാരണ വർധിക്കും

Weekly horoscope (November 01- November 07, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ