പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 
Kerala

ജാനകിക്കാട്ടിലെത്തിച്ച് പ്ലസ് ടു വിദ്യര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

നാദാപുരം പോക്‌സോ കോടതിയുടെതാണ് വിധി.

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം തടവ്. ഒന്ന്, മൂന്ന്, നാല്, പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. നാദാപുരം പോക്‌സോ കോടതിയുടെതാണ് വിധി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. എല്ലാ പ്രതികളും ചുമത്തിയിട്ടുള്ള ഓരോവകുപ്പിനും 25,000 രൂപ വീതം പിഴയൊടുക്കണം. 

അടുക്കത്ത് പാറച്ചാലില്‍ ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2021 ഒക്ടോബറിലായിരുന്നു സംഭവം.

കേസിലെ ഒന്നാം പ്രതി സായൂജും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്ത് സായൂജ് പെണ്‍കുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെവച്ച് ജ്യൂസീല്‍ ലഹരി മരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ സായൂജിന്റെ സുഹൃത്തുക്കാളായ മൂന്ന് പേര്‍ സ്ഥലത്തെത്തി പെണ്‍കുട്ടി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കുറ്റ്യാടി പുഴയോരത്ത് പെണ്‍കുട്ടിയെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് തൊട്ടില്‍പാലം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ, ബലാത്സംഗം, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിന് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി