മാത്യു ടി തോമസും മന്ത്രി കൃഷ്ണൻകുട്ടിയും  ടിവി ദൃശ്യം
Kerala

പുതിയ പാര്‍ട്ടി വരുമോ?; ജനതാദള്‍ എസിന്റെ നിര്‍ണായക നേതൃയോഗം ഇന്ന്

ജെഡിഎസ് ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം അന്ത്യശാസനം നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനതാദള്‍ എസിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പാര്‍ട്ടി നേതാവ് എച്ച് ഡി കുമാരസ്വാമി നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമായതോടെ, കേരളത്തിലെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കണമെന്ന നിര്‍ദേശവും മുന്നിലുണ്ട്. ജെഡിഎസ് ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം അന്ത്യശാസനം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ നിലവില്‍ എംഎല്‍എമാരായ മാത്യു ടി തോമസിനും കെ കൃഷ്ണന്‍കുട്ടിക്കും അയോഗ്യത വരുമോയെന്ന പ്രശ്‌നവും പാര്‍ട്ടിക്ക് മുന്നിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയുടെ ഘടകകക്ഷിയായത്. ഒരേസമയം ബിജെപി സര്‍ക്കാരിലും കേരളത്തില്‍ ഇടതുസര്‍ക്കാരിലും ജെഡിഎസ് അംഗമായിരിക്കുന്നതിനെ കോണ്‍ഗ്രസും ആര്‍ജെഡിയും വിമര്‍ശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍