തിരുവനന്തപുരം: ജാപ്പനീസ് നര്‍ത്തകി കനാമേ ടോമിയാസുവും ശാന്തിഗിരിയില്‍ നവപൂജിതം ആഘോഷങ്ങള്‍ക്ക് എത്തുന്നു. 2023 ഓഗസ്റ്റ് 22 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കനാമേ ഭരതനാട്യം അവതരിപ്പിക്കും. ഭാരതീയ സംസ്‌കാരത്തിന്റെ ഊഷ്മളതയോടുളള ഇഷ്ടമാണ് കനാമേയെ ഭരതനാട്യം പഠിക്കാന്‍ പ്രേരിപ്പിച്ചത്. തായ്ലന്റിലാണ് ജനിച്ചതെങ്കിലും കനാമേ പഠിച്ചതും വളര്‍ന്നതും ന്യൂഡല്‍ഹിയിലാണ്.
2018 മാര്‍ച്ച് വരെ ന്യൂഡല്‍ഹി ജാപ്പനീസ് സ്‌കൂളില്‍ പഠിച്ചു. നാലു വയസ്സുളളപ്പോള്‍ മുതല്‍ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഡല്‍ഹിയിലെ ഗണേശ നാട്യാലയ എന്ന പെര്‍ഫോമിങ് ആര്‍ട്സ് സ്ഥാപനത്തിന്റെ സ്ഥാപകയായ സരോജ വൈദ്യനാഥനാണ് ഗുരു.
ഇന്ത്യയുടെയും ജപ്പാന്റെയും സംസ്‌കാരങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എംബസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും കനാമേ സജീവമാണ്. ഡല്‍ഹിയില്‍ വെച്ച് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ പരിചയപ്പെട്ടതിലൂടെയാണ് ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും കൂടുതല്‍ അറിയുന്നത്. ഗുരുവിന്റെ മണ്ണില്‍ ഭരതനാട്യം അവതരപ്പിക്കണമെന്ന കനാമേയുടെ ആഗ്രഹമാണ് നവപൂജിതദിനത്തില്‍ നിറവേറുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍വെച്ച് എന്തും വിളിച്ചുപറയും, മാത്യു കുഴല്നാടന് വീണിടത്ത് കിടന്നുരുളുന്നു; മുഹമ്മദ് റിയാസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates