ജെബി മേത്തർ 
Kerala

'അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല, വ്യക്തിത്വത്തെ ചോദ്യം ചെയ്യരുത്'; മുരളീധരനെതിരെ ജെബി മേത്തര്‍

'തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തനിക്കെതിരെ ലൈംഗികച്ചുവയുള്ള മോശം പദപ്രയോഗങ്ങളും ഭീഷണികളും അടങ്ങിയ സൈബർ അറ്റാക്ക് നടക്കുകയാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കെപിസിസിയുടെ പ്രസ്താവനാ വിലക്ക് ലംഘിച്ച് പരസ്യ പ്രതികരണവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി. അടൂര്‍ പ്രകാശിനും കെ സുധാകരനും എതിരെ മന്ത്രി കെ മുരളീധരന്‍ നടത്തിയ പരാമര്‍ശത്തെ ജെബി മേത്തര്‍ തള്ളി. അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. അഭിപ്രായങ്ങള്‍ വ്യക്തിസ്വാതന്ത്ര്യമാണ്. അത് ചോദ്യം ചെയ്യരുതെന്നും ജെബി മേത്തര്‍ പറഞ്ഞു.

കെ മുരളീധരന്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന വ്യക്തിയാണ്. ആ നിലപാടുകളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇത്രയും വര്‍ഷമായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ വേറെ ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കാനാവില്ല. ഇതേ കാര്യം തന്നെയാണ് അടൂര്‍ പ്രകാശിന്റെ കാര്യത്തിലും ബാധകമാകുന്നതെന്നും ജെബി മേത്തര്‍ പറഞ്ഞു. പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

'സൈബർ ആക്രമണത്തിൽ പരാതി നൽകി'

തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണത്തിൽ ജെബി മേത്തർ പരാതി നൽകി. പരാതിയിൽ ഇൻഫോപാർക്ക് പൊലീസിന് മൊഴി നൽകിയ ശേഷമായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം. അധിക്ഷേപത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തനിക്കെതിരെ ലൈംഗികച്ചുവയുള്ള മോശം പദപ്രയോഗങ്ങളും ഭീഷണികളും അടങ്ങിയ സൈബർ അറ്റാക്ക് നടക്കുകയാണ്. ഭയപ്പെടുത്തി ഷെല്ലിലേക്ക് ഒതുക്കാനാണ് ഇത്തരക്കാരുടെ ശ്രമം. അതിനു നിന്നു കൊടുക്കാൻ തയ്യാറല്ലെന്നും ജെബി മേത്തർ പറഞ്ഞു.

Jebi Mather MP criticizes K. Muraleedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡി നീട്ടിയ നടപടി: സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

'എന്ത് സിനിമയാടാ, എന്ത് രസമായിട്ടാ നീ ചെയ്തത്'; രാജു വന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു'; ഓര്‍മ പങ്കിട്ട് ജയസൂര്യ

'ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം, നിയമവാഴ്ചയില്‍ ആശങ്ക'; സിജെപിയെ പിന്തുണച്ച് കെ അണ്ണാമലൈ

സ്പാ പീഡനം: ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍, സസ്‌പെന്‍ഡ് ചെയ്ത് മേയര്‍

പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ച് സർക്കാർ ചൂതാട്ടം നടത്തുന്നു: പിണറായി വിജയൻ