'ലൈം​ഗികബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനം'; പുളികീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ്, അമ്മ കസ്റ്റഡിയിൽ

മൂന്നു വർഷങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് പിടികൂടുന്നത്
Pulikeezhu murder
കുട്ടിയുടെ മൃതദേഹം പരിശോധിക്കുന്നു
Edited By:
Updated on: 
1 min read

പത്തനംതിട്ട: പത്തനംതിട്ടയിലെ പുളികീഴിൽ മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തന്റെ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ മൊഴി നൽകി. ചതുപ്പിൽ കുഴിച്ചിട്ട നിലയിലാണ് മൂന്നു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്.

Pulikeezhu murder
വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

മൂന്നു വർഷങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിയുടെ മരണത്തെക്കുറിച്ച് അമ്മ വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞ പൊതു പ്രവർത്തകൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ചെങ്ങന്നൂരില്‍ വെച്ച് സുഹൃത്തുമായുള്ള ലൈം​ഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനമായത്. ദേഷ്യത്തിൽ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ആണ്‍സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെ ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയായ ആൺസുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

Pulikeezhu murder
സ്റ്റാലിന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്തു, സെക്രട്ടേറിയേറ്റിലടക്കം ബോംബ് ഭീഷണി, പൊലീസിനെ വട്ടം ചുറ്റിച്ച യുവാവ് പിടിയില്‍
Pulikeezhu murder
ശബരിമല ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനം; നാലുപേര്‍ പിടിയില്‍
Summary

Breakthrough in case of child's body found in a marshy area at Pulikeezhu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kannur Town Police have registered a case against the principal and a teacher of the Bharatiya Vidya Bhavan School in Kakkad,
Neeraj Madhav
Siblins death
Vinay Forrt son ADHD
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com